കേരള എഞ്ചിനിയേഴ്‌സ് ഫോറം ‘ദാവത്-എ-ഇഫ്താര്‍’
റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ‘ദാവത്-എ-ഇഫ്താര്‍’ എന്ന പേരില്‍ ഒരുക്കിയ സംഗമത്തില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. എക്‌സിറ്റ്18 ലെ ഷാലറ്റ് വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹഫീസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ സംഘടനയുടെ നാള്‍ വഴികളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. മുനീബ് പാഴൂര്‍ (കേരള ബിസിനസ് ഫോറം), അന്‍സാര്‍ […]














