ഇറാന്‍ ആക്രമങ്ങളെ അംഗീകരിക്കാനാവില്ല: ആഭ്യന്തര മന്ത്രി
റിയാദ്: ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും വെ–ല്ലുവിളിയുയര്‍ത്തുന്ന ഇറാന്റെ നീക്കങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്. സിവിലിയന്‍ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴി അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പശ്ചിമേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ആവശ്യമാണ്. സാങ്കേതികവിദ്യകളിലും നൂതന ഗവേഷണങ്ങളിലും നിക്ഷേപം നടത്തി സുരക്ഷാ സംവിധാനങ്ങള്‍ […]














