Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

gulf, saudi

ഒരാഴ്ചക്കിടെ 21,320 നിയമ ലംഘകര്‍ കസ്റ്റഡിയില്‍

റിയാദ്: ഒരാഴ്ചക്കിടെ സഊദി അറേബ്യയില്‍ പൊതു സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളില്‍ 21,320 നിയമ ലംഘകരെ അറസ്റ്റു ചെയ്തു. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കസ്റ്റഡിയിലായ 8,104 വിദേശികളെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ 15,339 പേര്‍ താമസനിയമം ലംഘിച്ചവരാം്. 3,687 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,294 പേര്‍ തൊഴില്‍ നിയമം ലംഘച്ചവരുമാണ്. നിയമ ലംഘകരെ നാടുകടത്തുന്നതിന് നടപടി സ്വീകരിച്ചുവരുകയാണ്. ഇതിനായി 14,363 പേരുടെ യാത്രാരേഖകള്‍ […]

gulf, saudi

ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

മക്ക: ഉംറ നിര്‍വ്വഹിക്കാന്‍ ജിദ്ദയില്‍ നിന്നു പോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ഹാജിയാര്‍പളളി തൂക്കുപാലത്തിന് സമീപം കാട്ടില്‍ ഹൗസില്‍ സൈദലവിയുടെ മകന്‍ ബഷീര്‍ (49) ആണ് മരിച്ചത്. ഉംറ നിര്‍വ്വഹിച്ചതിന് ശേഷം മസ്ജിദുല്‍ ഹറമില്‍ റമദാന്‍ ദിനങ്ങള്‍ ചെലവഴിക്കുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. മക്കയില്‍ സുഹൃത്തിനോപ്പമായിരുന്നു താമസം. എന്നാല്‍ ഹറമില്‍ പോയ ബഷീറിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അനേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. അതിനിടെ മക്ക പൊലീസ് റിയാദിലെ സ്‌പോണ്‍സറെ ബന്ധപ്പെട്ടു. റിയാദില്‍ ബഷീറിന്റെ സുഹൃത്തായ

gulf, saudi

പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

റിയാദ്: റിയാദ് പട്ടാമ്പി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. റിയാദ് സുലൈ റാഹ ഓഡിറ്റോറിയത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. റമദാന്റെ ആത്മീയതയും സൗഹൃദവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമത്തില്‍ പങ്കെടുത്തവര്‍ ആശംസകള്‍ കൈമാറി സൗഹൃദം പങ്കുവെച്ചു. പ്രാര്‍ത്ഥനയ്ക്കുശേഷം വിഭവ സമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു. പ്രസിഡന്റ് അര്‍ഷാദ് പട്ടാമ്പി, സെക്രട്ടറി ഷെബിന്‍, ട്രെഷറര്‍ മുനവ്വര്‍, ഇഫ്താര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മുനീര്‍ പട്ടാമ്പി, മുജീര്‍ സി അബ്ദുള്ള, സദ്ദാം പട്ടാമ്പി, ഉപദേശക കമ്മിറ്റി

gulf, saudi

ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

റിയാദ്: എറണാകുളം ജില്ലാ അസോസിയേഷന്‍ (എടപ്പ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സഫ്‌വാ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മജല്‍ അല്‍ റിയാദ് മാനേജിങ് ഡയറക്റ്റര്‍ ജോയ് ചാക്കോ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമനശ്ശേരി റമദാന്‍ സന്ദേശം പങ്കുവച്ചു. ജസീര്‍ കോതമംഗം ആമുഖ പ്രഭാഷണം നിനവ്വഹിച്ചു. ഷിയാസ് കോട്ടയില്‍ (അല്‍ റവാഫദ്), ശിഹാബുദ്ധീന്‍ (ഹെല്പ് ലൈന്‍ ഗ്രൂപ്പ്), അലി ആലുവ, അംജദ് അലി, ശിഹാബ് കൊട്ടുകാട്, നാസര്‍ കാരക്കുന്ന് (എന്‍ആര്‍കെ

gulf, saudi

എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം; നിരവധി ഡ്രോണുകള്‍ തകര്‍ത്തു

റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണ ശ്രമങ്ങള്‍ തുടരുന്നു. കിഴക്കന്‍ പ്രവിശ്യ, മധ്യ മേഖല, റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, തെക്കു കിഴക്കന്‍ ഭാഗത്തെ ശൈബ എണ്ണപ്പാടം എന്നിവ ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍. ലക്ഷ്യം കാണുന്നതിനു മുമ്പ് ഡ്രോണുകളെ സഊദി വ്യോമ പ്രതിരോധ സംവിധാനം ആകാശത്ത് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഊദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രമണ ശ്രമം നത്തെുന്നുണ്ട് ഇതു പ്രധാനമായും പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ്, റിയാദിലെ യുഎസ്

gulf, saudi

ഹോര്‍മുസ് തടസ്സം മറികടക്കാന്‍ ചെങ്കടല്‍ പാത; ആഗോള വ്യാപാരത്തിന് സൗദിയുടെ തന്ത്രനീക്കം

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചരക്കു ഗതാഗതത്തിന് ബദല്‍ സംവിധാനവുമായി സൗദി അറേബ്യ. അറേബ്യന്‍ ഗള്‍ഫ് തീരത്തെ തുറമുഖങ്ങളില്‍ നിന്ന് ചരക്കുകപ്പല്‍ ഗതാഗതം ചെങ്കടല്‍ തീരത്തുള്ള സഊദി തുറമുഖങ്ങളിലേക്ക് തിരിച്ചുവിട്ടാണ് ചരക്കു നീക്കത്തിന് പുതിയ പദ്ധതി ആരംഭിച്ചത്. സഊദി ഗതാഗത മന്ത്രിയും പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാനുമായ സാലെഹ് അല്‍ ജാസര്‍ ആണ് ‘ലോജിസ്റ്റിക്‌സ് കോറിഡോര്‍സ് ഇന്‍ഷിയേറ്റീവ്’ പദ്ധതിക്ക് തുടങ്ങിയതായി അറിയിച്ചത്.പുതിയ പദ്ധതിയുടെ ഭാഗമായി സഊദിയുടെ കിഴക്കന്‍ മേഖലയിലെ തുറമുഖങ്ങളില്‍ നിന്നു മറ്റ് ജിസിസി രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു കണ്ടെയ്‌നറുകളും

gulf, saudi

വിമാന യാത്രക്കാര്‍ക്ക് ആശ്വാസം; ജിസിസിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

റിയാദ്: സഊദി അറേബ്യ ഉള്‍പ്പെടെ ജിസിസിയിലെ വിവിധ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസ് ആരംഭിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമഗതാഗതം താറുമാറായ സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്നലെയാണ് സര്‍വ്വീസ് നടത്തിയത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്നലെ 78 വിമാന സര്‍വീസുകള്‍ നടത്തി. ഇവയില്‍ നിശ്ചിത സര്‍വീസുകള്‍ക്കൊപ്പം സ്‌പെഷ്യല്‍ സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. സഊദി അറേബ്യയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്‌കത്ത് നഗരത്തിലേക്കും പതിവ് സര്‍വീസുകള്‍ തുടരും. ജിദ്ദയിലേക്കും അവിടെ നിന്ന് തിരിച്ചും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക്

gulf, saudi

‘മുസാഅദ’ റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

റിയാദ്: നിര്‍ധനര്‍ക്ക് സഹായ ഹസ്തം ഒരുക്കുന്ന ‘മുസാഅദ’ റിലീഫ് പദ്ധതി ദശ വര്‍ഷികത്തിന്റെ നിറവില്‍. കെഎംസിസി റിയാദ് നന്നമ്പ്ര പഞ്ചായത്ത് കമ്മറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷത്തെ സഹായ വിതരണം മാര്‍ച്ച് 15ന് രാവിലെ 10.30ന് തിരൂരങ്ങാടി ചെമ്മാട് ദയ ചാരിറ്റി സെന്ററില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍ധനര്‍, കിടപ്പ് രോഗികള്‍, അനാഥര്‍, വിധവകള്‍ എന്നിവര്‍ക്കാണ് സഹായ വിതരണം. പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ നിന്ന്

gulf, saudi

കൊടുവള്ളി കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്

റിയാദ്: കൊടുവള്ളി കൂട്ടായ്മ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കൊടുവള്ളി എക്‌സ്പാട്രിയേറ്റ് (ഡബ്‌ളിയുഎകെഇ) സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി. സാമൂഹിക സാസ്‌കാരിക സന്നദ്ധ സംഘടനാ പ്രധിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. മലാസ് ലുലു റൂഫ് ടോപ് കാന്റീന്‍ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബഷീര്‍ ഇയ്യോത്തി, സെക്രട്ടറി ലത്തീഫ് കുണ്ടുങ്ങര, ട്രഷറര്‍ സലാം ഒകെ എന്നിവര്‍ നേതൃത്വം നല്‍കി. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍

gulf, saudi

മരുഭൂമിയില്‍ പ്രതീക്ഷയുടെ പൊതികള്‍; ആട്ടിടയന്മാരെ തേടി ‘സവ’ സ്‌നേഹയാത്ര

ദമ്മാം: റമദാന്‍ പുണ്യം പകര്‍ന്നു നല്‍കാന്‍ ഭക്ഷണ പൊതികളുമായി സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) പ്രവര്‍ത്തകര്‍ മരുഭൂമിയില്‍ ആട്ടിടയന്‍മാരെ തേടിയെത്തി. ദമ്മാമില്‍ നിന്ന് ഏറെ അകലെ ആട്, ഒട്ടക ഫാമുകള്‍ സ്ഥിതിചെയ്യുന്ന മരുഭൂമിയിലേക്ക് സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള സംഘമാണെത്തിയത്. മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് നാലാം വര്‍ഷമാണ് ആട്ടിടയന്മാര്‍കുള്ള ഭക്ഷണമെത്തിച്ചത്. നൂറിലധികം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് അസ്തമയത്തിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കി. ഭക്ഷണവുമായി എത്തിയ സംഘത്തിന് ഒട്ടകപ്പാല്‍ നല്‍കിയും, പ്രാര്‍ത്ഥനകള്‍ ചൊല്ലിയും ഇടയന്‍മാര്‍

gulf, saudi

വിഭവങ്ങളും വിജ്ഞാനവും ചേര്‍ന്ന ഇഫ്താര്‍ വിരുന്നൊരുക്കി ഇസ്‌ലാഹി സെന്റര്‍

റിയാദ്: സമൂഹ ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. ബത്ഹ ജാലിയത്ത്, ഡോ. കഫെ എന്നിവയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ ഒരുക്കുന്നത്. റമദാന്‍ 30 ദിവസവും വിഭവ സമൃദ്ധമായ ഇഫ്താറും വിജ്ഞാനസദസ്സും ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തിലാണ് അരങ്ങേറുക. ഓഡിറ്റോറിയത്തില്‍ ദിവസവും 300 അതിഥികള്‍ക്ക് നോമ്പുതുറ ഒരുക്കും. ഓഡിറ്റോറിയത്തിന് പുറത്തായി 350തിലധികം പേര്‍ക്ക് ഭക്ഷണ വിതരണവും നടക്കും. ബത്ഹയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വലിയ ആശ്വാസമാണ് ഇസ്‌ലാഹി സെന്ററിന്റെ ഇഫ്താര്‍

gulf, saudi

പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

റിയാദ്: അഞ്ചാമത് ലോക കേരളസഭാ അംഗമായി തെരഞ്ഞെടുത്ത ഷഫീഖ് പാനൂരിനെ എംഇഎസ് റിയാദ് ചാപ്റ്റര്‍ അനുമോദിച്ചു. സഊദിയില്‍ ദേശീയ പ്രാധാന്യമുള്ള വിവിധ ഐടി പദ്ധതികളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഷഫീഖിനെ പ്രൊഫഷണല്‍ വിഭാഗത്തിലാണ് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തത്. എംഇഎസ് റിയാദ് ചാപ്റ്റര്‍ സെക്രട്ടറിയാണ്. പ്രവാസി കേരളീയരുടെ പ്രതിനിധികള്‍ ഒരുമിച്ച് കൂടി പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിന്റെ വികസനവും ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച ലോക കേരളസഭയില്‍ ‘പുതുതലമുറ പ്രവാസവും വിജ്ഞാനനൈപുണ്യ സാധ്യതകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും ഷഫീഖ്

gulf, saudi

അത്താഴ വിരുന്നും യാത്രയയപ്പും

റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ അത്താഴ വിരുന്നൊരുക്കി. മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പ് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ വണ്ടുരിന് യാത്രയയപ്പും നല്‍കി. മലാസ് ചെറീസ് റെസ്റ്റാറന്റ് ഹാളില്‍ സംഘടിപ്പിച്ചു പരിപാടിയില്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ട്കാട് ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം പങ്കുവെച്ചു. റമദാന്‍ ക്വാസിന് രാജീവ് സാഹിബ് നേതൃത്വം നല്‍കി. ഡോ. സഫീര്‍, പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാന്‍, ഹാരിസ് ചാലപ്പുറം, ഹിദായദുള്ള,

gulf, saudi

തൃക്കരിപ്പൂര്‍ സി എച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം

റിയാദ്: തൃക്കരിപ്പൂര്‍ സി. എച്ച്. സെന്റര്‍ റിയാദ് ചാപ്റ്റര്‍ സുലൈ അല്‍ അജ്‌യാല്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ എം. ടി. പി. സ്വാലിഹ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനയിസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട, സെന്‍ട്രല്‍

Scroll to Top