Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

Saudi News

gulf

ആഭ്യന്തര വിനോദ സഞ്ചാര മേഖലയില്‍ വളര്‍ച്ച

റിയാദ്: സൗദിയില്‍ ആഭ്യന്തര വിനോദ സഞ്ചാര മേഖലയില്‍ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍. സൗദി പൗന്‍മാര്‍ വിനോദ സഞ്ചാരത്തിനായി വിദേശ രാജ്യങ്ങളില്‍ ചെലവഴിക്കുന്ന തുകയില്‍ കുറവ് രേഖപ്പെടുത്തിയതായും റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴില്‍ ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം […]

gulf

ആഘോഷ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ്

റിയാദ്: പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍സ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തിലായിരുന്നു വിവിധ കലാപരിപാടികളോടെ ഈദ് ഫെസ്റ്റ് അരങ്ങേറിയത്. ഈദ് സംഗമംഎന്‍.ആര്‍.കെ.ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കുഞ്ഞിമുഹമ്മദ്, റീന കൃഷ്ണകുമാര്‍എന്നിവര്‍ ചിട്ടപ്പെടുത്തിയ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ഹബീബ് കൊട്ടേപാടം, സക്കീര്‍ മണ്ണാര്‍മല, ജലീല്‍ കൊച്ചിന്‍, ഡോ.കൃപ കൃഷ്ണകുമാര്‍, അബി ജോയ്, റീന കൃഷ്ണകുമാര്‍, സുബൈര്‍ ആലുവ, ജഹാന്‍ഷാ, ആയിഷ മനാഫ് തുടങ്ങിയവര്‍ഗാനങ്ങള്‍ ആലപിച്ചു. സാക് മീഡിയയുടെ

gulf

ഇന്ത്യന്‍ എംബസി സമാധാന സൈക്കിള്‍റാലി സംഘടിപ്പിച്ചു

റിയാദ്: മഹാത്മജിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സൗദി സൈക്കിളിംഗ് ഫെഡറേഷനുമായി സഹകരിച്ചായിരുന്നു റാലി. സൗദിയില്‍ ആദ്യമായാണ് എംബസി സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്. ലോക രാജ്യങ്ങളില്‍ ഇന്ത്യന്‍ മിഷനുകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. അതിന്റെ ഭാഗമായിരുന്നു റിയാദില്‍ അരങ്ങേറിയ സമാധാന സൈക്കിള്‍ റാലി. റിയാദ് അല്‍ മനാഹില്‍ സെന്ററിനടുത്ത് അംബാസഡര്‍ ഡോ. ഡോ. ഔസാഫ് സഈദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

gulf

സൗദിയില്‍ കഴിഞ്ഞ വര്‍ഷം 45,000 വിദേശി എഞ്ചിനീയര്‍മാര്‍ രാജ്യം വിട്ടു

റിയാദ്: ഒരു വര്‍ഷത്തിനിടെ പതിനായിരം സ്വദേശി എഞ്ചിനീയര്‍മാര്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇതേ കാലയളവില്‍ 45,000 വിദേശ എഞ്ചിനീയര്‍മാര്‍ രാജ്യം വിട്ടതായും കൗണ്‍സില്‍ വ്യക്തമാക്കി. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു ബിരുദം നേടുന്നവര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്. എഞ്ചിനീയര്‍ പ്രൊഫഷനിഫ ജോലി ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് എഞ്ചിനീയര്‍മാരായ ജോലി ചെയ്തിരുന്ന മൂവായിരം വിദേശികളെ രണ്ടു വര്‍ഷത്തിനിടെ കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു. വിദേശി

gulf

ഫനാതീര്‍ തീരത്ത് സന്ദര്‍ശക പ്രവാഹം

ജുബൈല്‍: ഈദ് അവധി ആഘോഷിക്കാന്‍ ജുബൈലിലെ ഫനാതീര്‍ കടല്‍ തീരത്തെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. നവീകരിച്ച ബീച്ചും കളിവളളങ്ങളില്‍ വിനോദത്തിനുളള സൗകര്യവുമാണ് ഇവിടെ എത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലിനോട് ചേര്‍ന്നാണ് ഫനാതീര്‍ കോര്‍ണിഷ്. മൂന്ന് കിലോ മീറ്റര്‍ വിസ്തൃതിയില്‍ നവീകരിച്ച ബീച്ചില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. പച്ചപ്പരവതാനി വിരിച്ചതുപോലെ കടലോരം പുല്ലുകള്‍ വച്ചു പിടിപ്പിച്ചത് ഇവിടുത്തെ വിസ്മയ കാഴ്ചയാണ്. മാത്രമല്ല ചെടികളും വൃക്ഷങ്ങളും ധാരാളമായി ഇവിടെ തണല്‍ വിരിക്കുന്നുമുണ്ട്. കളിവളളങ്ങളിലുളള ഉല്ലാസയാത്രയാണ് ഇവിടെയെത്തുന്ന

gulf

റിയാദില്‍ ചുങ്കത്തറ കൂട്ടായ്മ ‘കെയര്‍ ഫെസ്റ്റ്’

റിയാദ്: ചുങ്കത്തറ അസോസിയേഷന്‍ ഫോര്‍ റിയാദ് എക്‌സ്പാട്രിയേറ്റ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. അവശതയനുഭവിക്കുന്ന പ്രവാസികള്‍ക്കും നിലാരംഭരായ രോഗികള്‍ക്കും സഹായഹസ്തവുമായി ‘ജീവകാരുണ്യത്തിന് ഒരുകൈതാങ്ങ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് ചുങ്കത്തറ നിവാസികളായ റിയാദില്‍ ജോലി ചെയ്യുന്നവര്‍ ഒത്തുകൂടിയത്.യോഗം റിയാദ് മീഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ ഷംനാദ് കരുനാഗപള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബാപ്പു മാമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി അസീസ്, ജുന ആസിഫ്, അക്ബര്‍, കുഞ്ഞു

gulf

ഖത്തര്‍ യാഥാര്‍ഥ്യം വളച്ചൊടിക്കുന്നു: സൗദി

റിയാദ്: അറബ് ഉച്ചകോടി അംഗീകരിച്ച ‘മക്ക പ്രഖ്യാപനം’ തളളിയ ഖത്തര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ. ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് സൗദി വിദേശ കാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കുറ്റപ്പെടുത്തി. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അടിയന്തര അറബ് ഉച്ചകോടി ചേര്‍ന്നത്. മക്കയില്‍ നടന്ന മൂന്ന് ഉച്ചകോടികളിലും ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല സംഘം പങ്കെടുത്തിരുന്നു. എന്നാല്‍ ഉച്ചകോടിയില്‍ വിയോജിപ്പ് അറിയിക്കാതെ മൂന്ന് ദിവസത്തിന് ശേഷമാണ്

gulf

ഭടന്‍മാര്‍ക്ക് ഈ ആശംസയുമായി സൗദി കിരീടാവകാശി

റിയാദ്: സൗദിയിലെ ജിസാന്‍ അതിര്‍ത്തിയില്‍ സേവനം അനുഷ്ടിക്കുന്ന ഭടന്‍മാരെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് അതിര്‍ത്തിയിലെത്തിയത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ് ഈദ് ആശംസകള്‍ ഭടന്‍മാരെ അറിയിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന ജവാന്‍മാരുടെ ക്ഷേമം അന്വേഷിക്കുന്നതിനും ഈദ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിസാനില്‍ എത്തിയത്. ഇറാന്‍ സഹായത്തോടെ യമനില്‍ നിന്ന് ഹൂതികള്‍ നിരന്തരം ഷെല്‍ ആക്രമണം നടത്തുന്ന പ്രദേശം കൂടിയാണ് തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി

gulf

സൗദിയുടെ സ്വര്‍ണ ഖനനം വര്‍ധിച്ചു

റിയാദ്: സൗദി അറേബ്യയുടെ സ്വര്‍ണ ഉല്‍പ്പാദനം 7.8 ടണ്‍ വര്‍ധിച്ചു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സ്വര്‍ണ ഉല്‍പ്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.രണ്ട് വര്‍ഷം മുമ്പ് 5.08 ടണ്‍ സ്വര്‍ണമാണ് സൗദി അറേബ്യ ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12.91 ടണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. 7.8 ടണ്‍ സ്വര്‍ണമാണ് അധികം ഉല്‍പ്പാദിപ്പിച്ചത്. പത്തു വര്‍ഷത്തിനിടെ സ്വര്‍ണ ഉല്‍പ്പാദനത്തില്‍ 185 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി വ്യവസായ മന്ത്രാലയത്തിന്റെ

gulf

ഇഎംടി ഗ്ലോബല്‍ ഇഫ്താര്‍ സൗഹൃദ സംഗമം

റിയാദ്: ഡിബിഎസ് അറേബ്യ-ഇഎംടി ഗ്ലോബല്‍ ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന സംഗമം ബിസിനസ് പ്രമുഖനും സിറ്റിഫഌര്‍ ഫഌരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടറുമായ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത സൗദി പൗര പ്രമുഖന്‍ സൗദ് അല്‍ഖുറൈനിയെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാന്‍ലി ജോസ്, ഷറഫു പുളിക്കല്‍, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, നൗഫല്‍ പാലക്കാടന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍

gulf

കേളി കുടുംബവേദി യാത്രയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗവും മലാസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന പ്രീതി രാജീവിനും മകള്‍ തൃഷ്ണ രാജീവിനും കേളി യാത്രയയപ്പ് നല്‍കി. ജവഹര്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു പ്രീതി രാജീവ്. ബത്ഹ ക്ലാസ്സിക് ഹാളില്‍ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, മലാസ് ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഉമ്മര്‍,

gulf

ഇന്ത്യക്കാരായ 496 തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ്

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന 496 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ അനുമതി. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ എംബസിയും തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചതോടെയാണ് എക്‌സിറ്റ് വിസ ലഭിച്ചത്. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചത്. റിയാദ്, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലുളള മൂന്ന് ക്യാമ്പുകളിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള തൊഴിലാളികള്‍ കഴിയുന്നത്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക്

gulf

കേളി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും കുടുംബവേദിയും സംയുക്തമായി ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ബത്ഹ എരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ കൊമേഴ്‌സ്യല്‍ സെന്ററിലും ക്ലാസ്സിക് ആഡിറ്റോറിയത്തിലുമായി സംഘടിപ്പിച്ച ജനകീയ ഇഫ്താറിന് 101 അംഗ സംഘാടക സമിതി നേതൃത്വം നല്‍കി. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അനില്‍ അറക്കല്‍, ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍, കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശ്ശേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ്

gulf

‘കോഴിക്കോടന്‍സ്’ റിയാദില്‍ പുതിയ പ്രവാസി കൂട്ടായ്മ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലിചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് @ റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അംഗത്വം ലഭിക്കും. ക്ഷേമവും പുനരധിവാസ പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും കലാ, കായിക, സാംസ്‌കാരിക തനിമയും പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും സംഘടന ശ്രമിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഷക്കീബ് കൊളക്കാടന്‍ (പ്രസിഡന്റ്), നാസര്‍ കാരന്തൂര്‍ (ജനറല്‍ സെക്രട്ടറി), മിര്‍ഷാദ് ബക്കര്‍ (ട്രഷറര്‍), ഫൈസല്‍ ബിന്‍ അഹമ്മദ്

Scroll to Top