ശ്രീനിവാസന്‍ സാധാരണക്കാരുടെ ജീവിതം സിനിമയാക്കിയ പ്രതിഭ
ദമ്മാം: പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ അനുസ്മരിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ലീനാ ഉണ്ണികൃഷ്ണന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. മലയാളി സമാജം ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. നാല്‍പ്പത് വര്‍ഷത്തിലേറെ മലയാളികളെ സ്വന്തം എഴുത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, ഗൗരവമാര്‍ന്ന വിഷയങ്ങളെ നര്‍മ്മത്തിന്റെ മേമ്പടിയോടെ സരസമായ ശൈലിയില്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള […]














