കമ്മ്യൂണിറ്റി ഹെല്‍പ്പേഴ്‌സ് ഡേ ആഘോഷിച്ച് അലിഫ് സ്‌കൂള്‍
റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കെ ജി വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിറ്റി ഹെല്‍പേഴ്‌സ് ഡേ ആചരിച്ചു. സാമൂഹ്യ പ്രതിബദ്ധതയിലും സേവന മനസ്‌കതയിലും കുരുന്നുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു പരിപാടി. സാമൂഹ്യ സേവനത്തിന്റെ വ്യത്യസ്ത മാതൃക തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ വിവിധ വേഷങ്ങളണിഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍, പാരാമിലിറ്ററി ഫോഴ്‌സ്, ഡോക്ടര്‍, നഴ്‌സ്, എഞ്ചിനീയര്‍, ബാങ്ക് മാനേജര്‍, അധ്യാപകര്‍, റിസപ്ഷനിസ്റ്റ്, ഡ്രൈവര്‍, കര്‍ഷകന്‍ തുടങ്ങി സാമൂഹ്യ നിര്‍മ്മിതിയുടെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്നവരായി വിദ്യാര്‍ത്ഥികള്‍ വേഷമണിഞ്ഞു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ […]














