കെഎംസിസി സുരക്ഷ പദ്ധതി; കാമ്പയിന്‍ സമാപനം ഇന്ന്
റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിന്‍ ഡിസംബര്‍ 15ന് അവസാനിക്കും. കാമ്പയിന്‍ സമാപിക്കുന്നതിന്റെ അവസാന മണിക്കൂറുകളില്‍ പ്രവാസികള്‍ കൂട്ടമായി ചേരുന്നുണ്ടെന്നും പൊതുസ്വീകാര്യത കൈവന്ന പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ സൗദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും അവസരം ലഭിക്കുമെന്നും നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പദ്ധതിയുടെ നിബന്ധനകള്‍ പ്രകാരം അംഗത്വമെടുക്കുന്ന മുന്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി പദ്ധതിയില്‍ ചേരാനുള്ള അവസരവും ഇന്ന് അവസാനിക്കും. പദ്ധതിയില്‍ ചേര്‍ന്നവരും സൗദിയില്‍ തുടരുന്നവരുമായ പ്രവാസികള്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ […]














