വ്യാജ ഏജന്റുമാരുടെ തട്ടിപ്പ്; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍
റിയാദ്: കാര്‍ഗോ മേഖലയില്‍ അനധികൃത ഏജന്റുമാര്‍ കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. വ്യാജ റസീപ്തും ഇന്‍വോയ്‌സും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസ്സ് കാര്‍ഡും തയ്യാറാക്കി സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി ഏജന്റ് മുങ്ങുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. കാര്‍ഗോ സ്ഥാപനം ഇല്ലാതെ പിക് അപ് വാനുകള്‍, ടാക്‌സി സര്‍വ്വീസ് നടത്തുന്നവര്‍, ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരും വ്യാജ പേരുകളില്‍ സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി തട്ടിപ്പു നടത്തുന്നു. […]














