‘കേരളം വികസനത്തില്‍ ഇന്ത്യക്ക് മാതൃകയോ?’ കേളി സെമിനാര്‍
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ‘കേരളം വികസനത്തില്‍ ഇന്ത്യക്ക് മാതൃകയോ?’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ യൂണിറ്റുകളില്‍ നിന്നു നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ദീന്‍ കുഞ്ചിസ് മോഡറേറ്ററായിരുന്നു. ഉമ്മുല്‍ഹമാം ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ വിപീഷ് രാജ് പ്രബന്ധം അവതരിപ്പിച്ചു, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസലാം, ആഷിക് എന്‍.എസ്, മോഹനന്‍ മാധവന്‍, സുധീന്‍ കുമാര്‍, […]













