ബ്ലഡ് ഡൊണേഷന്‍ ആര്‍മിയ്ക്ക് പുതിയ കോഓര്‍ഡിനേറ്റര്‍മാര്‍
ജിദ്ദ: രക്തം ദാനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ബ്ലഡ് ഡൊണേഷന്‍ ആര്‍മി (പിബിഡിഎ) ജിദ്ദയില്‍ പുതിയ കോ ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു. ഷബാന അന്‍സാര്‍ (0552907750), ഷഫീഖ് അബ്ദുല്‍ സലാം (0540645395), അന്‍വര്‍ അബ്ദുള്ള (0507083070), നിധാല്‍ നാസര്‍ (0594382212)എന്നിവരാണ് പുതിയ കോ കോര്‍ഡിനേറ്റര്‍മാര്‍. അടിയന്തിര ഘട്ടങ്ങളില്‍ അതിവേഗം രക്തദാദവിനെ കണ്ടെത്തുന്നതിനു സൗദിയിലെ എല്ലാ പ്രവിശ്യകളിലും പിബിഡിഎ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോര്‍ഡിനേറ്റെര്‍മാരെ തിരഞ്ഞെടുത്തതെന്ന് സൗദി ചീഫ് കോഡിനേറ്റര്‍ ഷിനാജ് കരുനാഗപ്പള്ളിഅറിയിച്ചു.














