പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധം: ഇസ്‌ലാഹി സെന്റര്‍
റിയാദ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമഭേദഗതികള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. മതനിരപേക്ഷ അന്തരീക്ഷം അപകടത്തിലാക്കുന്ന നടപടികളില്‍ നിന്നു പിന്തിരിയണമെന്നും ഇസ്‌ലാമഹി സെന്റര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളെ മാറ്റിനിര്‍ത്തി മതാടിസ്ഥാനത്തില്‍ പൗരത്വം അനുവദിക്കുന്ന പുതിയ ബില്‍ ഭരണഘടനയുടെ അടിസ്ഥാന താത്പര്യങ്ങളോടുള്ള വെല്ലുവിളിയാണന്നും യോഗം വിലയിരുത്ത. കിംഗ് ഖാലിദ് ഇസ്‌ലാമിക് സെന്ററുമായി സഹകരിച്ചു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗദി മലയാളി ഖുര്‍ആന്‍ മുസാബഖയുടെ റിയാദ് ഏരിയ പ്രചാരണോദ്ഘാടനത്തിലാണ് ഇസ്‌ലാഹി സെന്റര്‍ […]














