
റിയാദ്: ദമ്മാം, ഖതീഫ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 3 മുതല്‍ കര്‍ഫ്യൂ സമയം വൈകുന്നേരം 3ന് ആരംഭിക്കും. പടിഞ്ഞാറന്‍ പ്രവിശ്യയിലെ താഇഫിലും ഇതേ സമയം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറ് വരെ ആയിരുന്നു നേരത്തെ കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുളള ശിക്ഷ ലഭിക്കും. മെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ബാധകമാക്കിയിരുന്നു. മക്കയിലും മദീനയിലും കഴിഞ്ഞ ദിവസം മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാജ്യത്തെ മറ്റു പ്രവിശ്യകളില്‍ ഏഴ് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ നിലവിലുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
