റിയാദില്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കലാ, സാംസ്‌കാരിക, സാമൂഹിക മേഖലയിലെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് കൂട്ടായ്മ. മാത്രമല്ല റിയാദിലുള്ള കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ സംഗമവേദിയാണ് കൂട്ടായ്മയെന്നും സംഘാടകര്‍ പറഞ്ഞു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കരയ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ജീവന്‍ ടിവി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളിയും, കലണ്ടര്‍ പ്രകാശനം മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ […]














