Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

പ്രവാസികള്‍ക്ക് ആശ്വാസമായി റിയാദ് കെ.എം.സി.സി

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മുലം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതിയുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. കര്‍ഫ്യൂ, യാത്രാ വിലക്ക് തുടങ്ങിയ നിയന്ത്രങ്ങള്‍ക്കിടയില്‍ ജോലിയും വരുമാനവുമില്ലാത്ത സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളിലും കുടുംബമായി താമസിക്കുന്നവരും നിത്യ ചെലവിന് പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. ഇവരില്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി രണ്ടാഴ്ചത്തെ ഭക്ഷ്യ വസ്തുക്കളൂം മരുന്നും വിതരണം ചെയ്യും. കോവിഡ് 19 റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ ഘടകങ്ങളുടെ പ്രധാന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഉപസമിതിക്ക് രൂപം നല്‍കി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വീട്ടിലിരുന്ന് തന്നെ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ പ്രവാസി സമൂഹം രംഗത്തുള്ളത് ആശ്വാസകരമാണ്. അതിനാല്‍ വൈറസ് വ്യാപനം തടയാന്‍ ഇത് ഏറെ സഹായകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന സെന്‍ ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള വെല്‍ ഫെയര്‍ വിംഗ് പ്രവര്‍ത്തകരെ യോഗം പ്രാത്യേകം അഭിനന്ദിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസലാം തൃക്കരിപ്പൂര്‍, യു.പി.മുസ്തഫ, കെ.ടി.അബൂബക്കര്‍, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, കബീര്‍ വൈലത്തൂര്‍, ഷംസു പെരുമ്പട്ട, മുസ്തഫ ചീക്കോട്, മുജീബ് ഉപ്പട, മാമുക്കോയ തറമ്മല്‍, ഷാഹിദ് മാസ്റ്റര്‍, നാസര്‍ മാങ്കാവ്, റസാഖ് വളക്കൈ, നൗഷാദ് ചാക്കീരി ചര്‍ച്ചയില്‍ പങ്കെടുത്തു. ആക്ടിംഗ് സെക്രട്ടറി അരിമ്പ്ര സുബൈര്‍ സ്വാഗതവും സെക്രട്ടറി സഫീര്‍ തിരൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top