നിയമ ലംഘനങ്ങളുടെ ചിത്രം ലഭ്യമാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്
റിയാദ്: ട്രാഫിക് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത നിയമ ലംഘനങ്ങളുടെ ചിത്രം പരിശോധിക്കാന്‍ െ്രെഡവര്‍മാര്‍ക്ക് അവസരം നല്‍കുന്നു. ഇതിനുളള സംവിധാനം അല്‍ഖസീം, മദീന പ്രവിശ്യകളില്‍ പ്രാബല്യത്തില്‍ വന്നതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ഖസീം പ്രവിശ്യയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. ഇത് വിജയം കണ്ടതോടെ മദീന പ്രവിശ്യയിലേക്കും വ്യാപിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഗതാഗത നിയമ ലംഘനം ബോധ്യപ്പെടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം ഒരുക്കും. ഇതിനുളള നടപടി പുരോഗമിക്കുകയാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് വിയോജിപ്പ് […]

