നാടുകടത്തല്‍ കേന്ദ്രത്തിലുളളവര്‍ക്ക് ജാമ്യം അനുവദിക്കും
റിയാദ്: നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാര്‍ക്ക് ജാമ്യം നല്കുന്നു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിയതോടെ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ് ജാമ്യം അനുവദിക്കുന്നത്. പൊതു സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിയിലായവര്‍ക്കാണ് ജാമ്യം. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവര്‍, തൊഴിലിടങ്ങളില്‍ നിന്നു ഓടിപ്പോയ ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിക്കുന്നത്. റിയാദില്‍ 213 ഇന്ത്യക്കാരാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നത്. ഇവരില്‍ പലര്‍ക്കും നേരത്തെ ഇന്ത്യന്‍ എംബസി ഔട് പാസ് വിതരണം











