മൈക് പോംപിയോ രാജാവുമായി ചര്‍ച്ച നടത്തി
റിയാദ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി അമേരിക്ക സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് പോപിയോയുടെ സൗദി സന്ദര്‍ശനത്തിനുളളത്. ഇറാനെതിരെ അന്താരാഷ്ട്ര സഖ്യം ആവശ്യമാണെന്ന് മൈക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുപ്രധാന ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായാണ് പോപിയോ സൗദിയിലെത്തിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി യു.എ.ഇയും […]














