പായസപ്പെരുമയുടെ രുചിയടയാളപ്പെടുത്തി സുഹ്‌റയും തഫ്‌സീലയും
റിയാദ്: പായസപ്പെരുമയുടെ രുചി വൈവിധ്യം മാറ്റുരച്ച പായസ മേള ശ്രദ്ധേയമായി. റിയാദ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഒരുക്കിയ രുചിമേളയുടെ ഭാഗമായാണ് പായസം പാചകമത്സരം നടന്നത്. ഇരുപത് വനിതകള്‍ പങ്കെടുത്ത മത്സരത്തില്‍ വിവിധ രുചികളിലും നിറങ്ങളിലും ആകര്‍ഷണീയമായ അലങ്കരിച്ച പായസങ്ങള്‍ ജനശ്രദ്ധ നേടി. മത്സരത്തില്‍ സുഹ്‌റ ആരിഫ് ഒന്നാം സ്ഥാനം നേടി. തഫ്‌സീല ഫയാസ് രണ്ടാം സ്ഥാനവും സഫീദ ജംഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നബീസ, മുംതാസ് നസീര്‍, സുഹ്‌റ അഷ്‌റഫ് എന്നീ […]














