റിയാദ്: സൗദിയിലെ സ്വകാര്യ വിദ്യാലയങ്ങള്‍ ഈടാക്കുന്ന ട്യൂഷന്‍ ഫീസിന് അംഗീകാരം നേടണമെന്ന വ്യവസ്ഥ ബാധകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് നിയമം ഭേദഗതിചെയ്യും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ സ്‌കൂള്‍ ട്യൂഷന്‍ ഫീസുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം മാനദണ്ഡങ്ങളും വ്യവസ്ഥകളും ബാധകമാക്കും.
ഫീസുകള്‍ നിര്‍ണയിക്കുന്നതിലും ഭേദഗതി വരുത്തുന്നതിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം നിര്‍ബന്ധമാക്കുന്ന വിധമാണ് നിയമ ഭേദഗതി. നിയമ ലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നല്‍കും. 5,000 മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഇതിന് പുറമെ ലൈസന്‍സ് റദ്ദാക്കുക, ലൈസന്‍സ് താല്‍ക്കാലികമായി മരവിപ്പിക്കുക, പുതിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് തടയുക തുടങ്ങിയ ശിക്ഷ നടപടികളും സ്വീകരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടിയ ശേഷമല്ലാതെ സ്വകാര്യ വിദ്യാലയങ്ങള്‍ താല്‍ക്കാലികമോ അല്ലാതെയോ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദിഷ്ട ഭേദഗതി വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.