Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

തണുത്തു വിറച്ച് അസീര്‍; വെന്തുരുകി റിയാദ്

റിയാദ്: സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറില്‍ കനത്ത മഴ. മലവെളളപ്പാച്ചിലില്‍ പല റോഡുകളും വെളളത്തില്‍ മുങ്ങി. താഴ്‌വാരകളിലും പാറക്കെട്ടുകളിലും വെളളം നിറഞ്ഞുകവിഞ്ഞു. അബഹ, ഖാമിസ് മുഷൈത്, അല്‍മജര്‍ദ, തനുമ, റിജാല്‍ അല്‍മ, അല്‍നമസ്, താരിബ്, തത്‌ലീത്ത്, മഹായേല്‍, അല്‍അമോഹ് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പകല്‍ അന്തരീക്ഷ താപം 21 ഡിഗ്രി സെല്‍ഷ്യസാണ് അസീറില്‍ അനുഭവപ്പെട്ടത്.

അസീര്‍, നജ്‌റാന്‍, ജസാന്‍, അല്‍ ബാഹ, മക്ക എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. ഇവിടങ്ങളില്‍ മഴയും കാറ്റും അനുഭവപ്പെടും. ഇവിടങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ജൂലൈ 30 വരെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. അതേസമയം, റിയാദ്, ദമ്മം എന്നിവിടങ്ങളില്‍ കനത്ത അന്തരീക്ഷ താപം തുടരുകയാണ്. തലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപം 38 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top