റിയാദ്: ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ചത് സൗദിയിലുളള പ്രവാസികള്‍ക്കും ഗുണകരമാകും. കൊച്ചി, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് ആഴ്ചയില്‍ പത്തു സര്‍വിസ് നടത്തുമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി.
സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഒമാന്‍ എയര്‍ ഉള്‍പ്പെടെ ദിവസവും നിരവധി സര്‍വീസുകളാണ് മസ്‌കത്തിലേക്ക് നടത്തുളളത്. ഈ സാഹചര്യത്തില്‍ മസ്തകത്ത് വഴി കൊച്ചി യാത്രക്കാര്‍ക്ക് കൂടുതല്‍ കണക്ഷന്‍ വിമാനങ്ങളുടെ സേവനം ലഭ്യമാകും. അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ച് ഒക്‌ടോബര്‍ 29 വരെയാണ് അധിക സര്‍വീസുകള്‍ നടത്തുക.
യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നതെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.