
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ വഹാബിനും ഷക്കീല വഹാബിനും ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍, സെക്രട്ടറി സിജു പീറ്റര്‍, ചാരിറ്റി കണ്‍വീനര്‍ ഷിഹാബ് പോളക്കുളം, ഉപദേശക സമിതി അംഗം സാജിദ് മുഹമ്മദ് എന്നിവര്‍ വീടു സന്ദര്‍ശിച്ചു മെമെന്റോയും സ്‌നേഹോപഹാരവും സമ്മാനിച്ചു.

ആലപ്പുഴക്കാരുടെ കൂട്ടായ്മ ഇവ രൂപീകരിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചവരാണ് അബ്ദുല്‍ വഹാബും ഷക്കീല വഹാബും. രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തു സജീവ സാന്നിധ്യമാണ്. നവോദയ സാംസ്‌കാരിക വേദി, അംഗന വനിതാ കൂട്ടായ്മ എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷക്കീല വഹാബ് സേവ സ്‌കൂളില്‍ അധ്യാപികയായ ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഇവ അംഗങ്ങള്‍ പങ്കെടുത്ത വിര്‍ച്വല്‍ മീറ്റിംഗില്‍ ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. സൈയ്ഫുദ്ധീന്‍, സാജിദ് മുഹമ്മദ്, ഷിഹാബ് പോളക്കുളം, നിസ്സാര്‍ അഹമ്മദ്, നിസ്താര്‍ കോയ, നസ്‌റുദ്ദീന്‍ വി ജെ, രാജേഷ് കമലാകരന്‍, മുഹമ്മദ് ഷാഫി, ബദറുദ്ധീന്‍ ഖാസിം, മുഹമ്മദ് മൂസ്സ, സഹീര്‍ പി എ, ഷാജി പുന്നപ്ര, മിഥുന്‍ മോഹന്‍, സെബാസ്റ്റ്യന്‍ ചാര്‍ളി, നൗമിതാ ബദറുദ്ധീന്‍, റീന സിജു എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും വനിതാ വിംഗ് സെക്രട്ടറി ധന്യ ശരത് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
