
റിയാദ്: സൗദിയില്‍ നിന്നു വന്ദേ ഭാരത് മിഷന്റെ 13 സര്‍വീസുകള്‍ ഇന്ത്യയിലേക്ക് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ജൂലൈ 3 മുതല്‍ 10 വരെ എട്ട് ദിവസങ്ങളിലാണ് സര്‍വീസ്. ഇതില്‍ 11 എണ്ണം കേരളത്തിലേക്കും രണ്ടെണ്ണം ദല്‍ഹിയിലേക്കുമാണ് സര്‍വീസ് നടത്തുക. ദമ്മാം റിയാദ് എന്നിവിടങ്ങളില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു നാലു സര്‍വീസ് നടത്തും. ജിദ്ദയില്‍ നിന്നു കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്നു സര്‍വീസും നടത്തും. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട നാലാം ഘട്ട ഷെഡ്യൂളില്‍ സൗദിയില്‍ നിന്നുളള വന്ദേ ഭാരത് മിഷന്‍ സര്‍വീസിന്റെ വിവരം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

Flight Number | Departure Airport | Date | Destination(s) in India |
AI 1930 | Dammam | 03.07.2020 | Kannur |
AI 1942 | Riyadh | 03.07.2020 | Kozhikode |
AI 1940 | Riyadh | 04.07.2020 | Trivandrum |
AI 1944 | Dammam | 04.07.2020 | Kozhikode |
AI 1948 | Jeddah | 04.07.2020 | Delhi – Srinagar |
AI 1968 | Jeddah | 05.07.2020 | Kannur(2 |
AI 1932 | Dammam | 06.07.2020 | Kochi |
AI 1946 | Jeddah | 06.07.2020 | Kozhikode(3 |
AI 0992 | Jeddah | 06.07.2020 | Delhi |
AI 1934 | Riyadh | 07.07.2020 | Kannur |
AI 1936 | Jeddah | 08.07.2020 | Trivandrum |
AI 1938 | Dammam | 09.07.2020 | Trivandrum |
AI 1940 | Riyadh | 10.07.2020 | Kochi |
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
