
റിയാദ്: വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ സൗദിയില്‍ നിന്ന് 11 സര്‍വീസുകള്‍ നടത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ (https://www.mea.gov.in/phase-4.htm) ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. 136 ഷെഡ്യൂളുകളാണ് മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. നാലാം ഘട്ട സര്‍വീസ് സംബന്ധിച്ച് സൗദിയില്‍ വന്ദേ ഭാരത് മിഷന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ എംബസിയും എയര്‍ ഇന്ത്യയും ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. അതേമസയം, സാമൂഹിക മാധ്യമങ്ങളില്‍ 158 വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിലാണ് കേരളത്തിലേക്ക് 11 സര്‍വീസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുളളത്.

ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതാണോ എന്ന് വ്യക്തതയില്ല. EVAC SCH PHASE 4 എന്നാണ് ഹെഡിംഗ് നല്‍കിയിട്ടുളളത്. ഒദ്യോഗികമായി ഇതുവരെ പ്രസിദ്ധീകരിച്ച ഷെഡ്യൂളുകളില്‍ വന്ദേ ഭാരത് മിഷന്‍ എന്നോ വിബിഎം എന്നോ ആണ് ഷെഡ്യൂളുകള്‍ക്ക് ഹെഡിംഗ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രിരിക്കുന്ന 158 വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ലഭിച്ചാല്‍ മാത്രമേ കേരളത്തിലേക്ക് 11 സര്‍വീസുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിയൂ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
