റിയാദ്: ജോലി ചെയ്യുന്നതിനിടെ ഇടതു കൈക്ക് സാരമായി പരിക്കേറ്റ മലപ്പുറം സ്വദേശി ഉണ്ണികൃഷ്ണന് ഷിഫ മലയാളി സമാജ(എസ്എംഎസ്)ത്തിന്റെ കൈതാങ്ങ്. 70,000 രൂപയുടെ ധനസഹായം എക്‌സിക്യൂട്ടീവ് അംഗം ഉമ്മര്‍ പട്ടാമ്പി കൈമാറി.
സാധാരണ തൊഴിലാളികളായ പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഷിഫ മലയാളി സമാജം നടപ്പിലാക്കിയിട്ടുളളത്. പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും സഹായം നല്‍കിവരുന്നുണ്ട്.
പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, സെക്രട്ടറി പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, സുനില്‍ പൂവത്തിങ്കല്‍, ബിനീഷ്, ബാബു കണ്ണോത്ത്,ബിജു സി എസ്, ഉമ്മര്‍ അമാനത്ത് സജീര്‍ കല്ലമ്പലം, വര്‍ഗീസ് ആളുക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.