റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷിഫ മലയാളി സമാജം (എസ്എംഎസ്) പ്രവര്‍ത്തകന്‍ കുഞ്ഞുമുഹമ്മദിനു സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍ പ്രശംസാ ഫലകം സമ്മാനിച്ചു.
റിയാദിലെ ഷിഫയില്‍ സാധാരണ തൊഴിലാളികളെ സംഘടിപ്പിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ്എംഎസിന് എന്നും പിന്തുണ നല്‍കുകയും പ്രവര്‍ത്തക സമിതി അംഗമായിരുന്നു കുഞ്ഞുമുഹമ്മദെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. സെക്രട്ടറി പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, സുനില്‍ പൂവത്തിങ്കല്‍, ബിനീഷ്,ബാബു കണ്ണോത്ത്, ബിജു സി എസ്, ഉമ്മര്‍ അമാനത്ത് സജീര്‍ കല്ലമ്പലം, വര്‍ഗീസ് ആളുക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.