റിയാദ്: ഷിഫ മലയാളി സമാജം പതിനാറാമത് വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിറോസ് പോത്തന്‍കോടി (പ്രസിഡന്റ്), പ്രകാശ് വടകര (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് അളൂക്കാര (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
മോഹനന്‍ കരുവാറ്റയുടെ വര്‍ക്ക്‌ഷോപ്പില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം 12 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മധു വര്‍ക്കലയും വരവ് ചെലവ് കണക്കുകള്‍ ട്രഷററും അവതരിപ്പിച്ചു.
മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റ്മാരായി രതീഷ് നാരായണന്‍, സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി, ജോയിന്‍ സെക്രട്ടറിമാരായി ബിജു മടത്തറ, സജീര്‍ കല്ലമ്പലം, വിജയന്‍ ഓച്ചിറ, ജോയിന്‍ ട്രെഷറര്‍മാരായി ബാബു കണ്ണോത്ത്, സലീഓഷ് കൊടുങ്ങല്ലൂര്‍, ജീവകാരുണ്യ കണ്‍വീനര്‍മുജീബ് കായംകുളം, മീഡിയ കണ്‍വീനര്‍ സുലൈമാന്‍ വിഴിഞ്ഞം, സൂരജ് ചാത്തന്നൂര്‍, രക്ഷാധികാരികളായ സാബു പത്തടി, അലി ഷൊര്‍ണുര്‍, അശോകന്‍ ചാത്തന്നൂര്‍, മോഹനന്‍ കരുവാറ്റ, ഷാജു വാളപ്പന്‍, മധു വര്‍ക്കല, ഉമ്മര്‍ അമാനത്ത്, മുരളി അരിക്കോട് എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സിഎസ് ഹംസ മക്കസ്‌റ്റോര്‍, ബിനീഷ്, ദിലീപ്, റഹീം പറക്കോട്, ഉമ്മര്‍ പട്ടാമ്പി, രജീഷ് ആറാളം ബിജു അടൂര്‍,അജയന്‍, അഫ്‌സല്‍, ഹനിഫ മലപ്പുറം,മോഹനന്‍ കണ്ണൂര്‍ ലിജോ. സ്വാഗതം രതീഷ് നാരായണന്‍ സ്വാഗതവും ആക്ടിങ് സെക്രട്ടറി സജീര്‍ കല്ലമ്പലം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
