
മക്ക: മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ മിനയില്‍ നിര്യാതനായി. വ്യവസായ പ്രമുഖനും മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് നിര്യാതനായത്. മയ്യിത്ത് മിനയിലെ ശറാഇയ മുഅസ്സിം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹാലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്‌സ് എന്നി സംരംഭങ്ങളുടെ ഡയറക്ടറായിരുന്നു. സില്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സൈതലവി കുട്ടിയാണ് പിതാവ്. മാതാവ് ആയിശ മോള്‍. ഭാര്യ: സല്‍മ, മക്കള്‍: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ, സഹോദങ്ങള്‍: സാബിര്‍, സുഹൈല, അസ്മ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.