Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ജുബൈലില്‍ നവോദയ-നൂപുരധ്വനി യോഗ പ്രദര്‍ശനം ജൂണ്‍ 20ന്

ജുബൈല്‍: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈലില്‍ മെഗാ യോഗ പദര്‍ശനം സംഘടിപ്പിക്കും. നൂപുര ധ്വനി ആര്‍ട്‌സ് അക്കാദമിയും നവോദയ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. ജയന്‍ തച്ചമ്പാറ (ചെയര്‍മാന്‍), ഡോ. നവ്യ വിനോദ് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. 501 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.

ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍, ഷാനവാസ് (വൈ. ചെയര്‍മാന്‍മാര്‍), സഫീന താജ്, സുജീഷ് കറുകയില്‍ (ജോ. കണ്‍വീനര്‍മാര്‍), രഞ്ജിത്ത് നെയ്യാറ്റിന്‍കര (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ലിനിഷ പ്രജീഷ് (കണ്‍വീനര്‍), പ്രിനീത് (സാമ്പത്തികം-ചെയര്‍മാന്‍) രാഗേഷ് (കണ്‍വീനര്‍), സനല്‍കുമാര്‍ (രജിസ്‌ട്രേഷന്‍-ചെയര്‍മാന്‍) ഷാഹിദ ഷാനവാസ് (കണ്‍വീനര്‍), സര്‍ഫറാസ് (ഹാള്‍ ആന്റ് സ്‌റ്റേജ്-ചെയര്‍മാന്‍),

സുബീഷ് (കണ്‍വീനര്‍), അജയകുമാര്‍ (വളണ്ടിയര്‍), ഫൈസല്‍ (കണ്‍വീനര്‍), ഗിരീഷ് (ഇന്‍വിറ്റേഷന്‍-ചെയര്‍മാന്‍), ബൈജു വിവേകാനന്ദന്‍ (കണ്‍വീനര്‍), അനില്‍ പാലക്കാട് (റിഫ്രഷ്‌മെന്‍്-ചെയര്‍മാന്‍), ബിജു (കണ്‍വീനര്‍), പ്രജീഷ് കോറോത്ത് (മീഡിയ ചെയര്‍മാന്‍), അജയ് കണ്ണോത്ത് (കണ്‍വീനര്‍), സുമന്‍ യാദവ് (മുഖ്യ ഉപദേഷ്ടാവ്) എന്നിവരെയും തെരഞ്ഞെടുത്തു.

സൗദി അറേബ്യയിലെ വിവിധ യോഗ കഌസ്റ്ററുകള്‍ ഉള്‍പ്പെടുത്തി യോഗാഭ്യാസ പ്രകടനങ്ങള്‍, ആയോധന കലകളുടെ പ്രദര്‍ശനങ്ങള്‍, കലാ പരിപാടികള്‍ എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവോദയ ദമ്മാം രക്ഷാധികാരി ലക്ഷ്മണന്‍ കണ്ടബേത്ത് അദ്ധ്യക്ഷത വഹിച്ചു. അക്കാദമി ചെയര്‍മാന്‍ ഉമേഷ് കളരിക്കല്‍, യോഗ പരിശീലക സുമന്‍ യാദവ്, യോഗ വിദഗ്ദര്‍ ഡോ. നവ്യ, ജയന്‍ തച്ചമ്പാറ എന്നിവര്‍ പ്രസംഗിച്ചു. നൂപുരധ്വനി അക്കാദമി മാനേജിംഗ് കമ്മിറ്റി അംഗം ഗിരീഷ് നീരാവില്‍ സ്വാഗതവും അക്കാദമി കണ്‍വീനര്‍ പ്രജീഷ് കറുകയില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top