
ജിദ്ദ: ഹൃദയാഘാതം മൂലം യാമ്പുവില്‍ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട് പള്ളിക്കല്‍ സ്വദേശി മുഹമ്മദ് റഫീഖിന്റെ (49) മൃതദേഹം ഖബറടക്കി. ജൂണ്‍ 4ന് ഇശാഅ് നമസ്‌കാര ശേഷം യാംബു ടൗണ്‍ മസ്ജിദ് ജാമിഅയി നടന്ന മയ്യിത്ത് നമസ്‌കാര ശേഷം മഖ്ബറ ഷാത്തിഅയില്‍ ഖബറടക്കി.

റഫീഖിന്റെ സൗദിയിലുള്ള ബന്ധുക്കളും യാംബുവിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാനേതാക്കളും മലയാളി സമൂഹവും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ ഞായറാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് യാംബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയാണ് അന്ത്യം. ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: ആരിഫ, ഏക മകള്‍ അഫീഫ ബിരുദ വിദ്യാര്‍ഥിനിയാണ്. പിതാവ്: പള്ളിക്കല്‍ ഹുസൈന്‍. മാതാവ്: ബീവി. സഹോദരങ്ങള്‍: മുസ്തഫ, അബ്ദുല്ലത്തീഫ്, ബഷീര്‍, റാബിയ, റുഖിയ, ഹാജറ. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹോളിഡേ ഇന്‍ കമ്പനി അധികൃതരും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.






