Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഹജ്ജ് നിര്‍വ്വഹിച്ചത് 16 ലക്ഷം തീര്‍ത്ഥാടകര്‍

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിച്ചത് 1,673,230 തീർഥാടകരാണെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇതിൽ 1,506,576 വിദേശ തീർഥാടകരാണ്. സൗദിയിൽനിന്നുള്ള പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം 166,654 ആണ്.

പുരുഷ തീർഥാടകർ 877,841 ഉം സ്ത്രീ തീർഥാടകർ 795,389 ഉം ആണെന്ന് അതോറിറ്റി സൂചിപ്പിച്ചു. 1,435,017 വിദേശ തീർഥാടകർ വിമാന മാർഗവും 66,465 തീർഥാടകർ റോഡ് മാർഗവും 5,094 പേർ കപ്പൽ വഴിയും എത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top