
മക്ക: ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ ക്യാമ്പ് മക്കയില്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേറ്റര്‍ ജമാല്‍ കക്കാടന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ലീഡ് ഹുസൈന്‍ ഹാജി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫും ആര്‍ എസ് സിയും ചേര്‍ന്നാണ് ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ സംയോചിപ്പിക്കുന്നത്.

വര്‍ഷങ്ങളായി ഹാജിമാര്‍ക്ക് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ സേവനം ചെയ്യുന്നുണ്ട്. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാണ്.

പുണ്യ ഭൂമിയില്‍ ആദ്യ ഹജ്ജ് സംഘം എത്തിയത് മുതല്‍ ഹാജിമാര്‍ക്കുള്ള എല്ലാ സേവനങ്ങളും വളണ്ടിയര്‍ കോര്‍ നല്‍കുന്നുണ്ട്. ഇരുഹറമുകളിലും അസീസിയ, നസീം തുടങ്ങി ഹാജിമാരുടെ താമസ സ്ഥലങ്ങളിലും ഹാജിമാര്‍ക്കാവശ്യമായ ഭക്ഷണ സാധങ്ങളും സഹായങ്ങളും ചെയ്യുന്നുണ്ട്.

ഹാജിമാര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ആവശ്യമായ മിനയിലെ വളണ്ടിയര്‍ പ്രവര്‍ത്തങ്ങള്‍ ക്രോഡീകരിക്കുന്നതിനും വളണ്ടിയേഴിസിന്റെ താമസ സൗകര്യത്തിനുമാണ് വളണ്ടിയര്‍ ക്യാമ്പ് തുറന്നത്. ഉദ്ഘടന പരിപാടിയില്‍ ഹമീദ് ഹാജി പൂക്കോടാന്‍, ശിഹാബ് കുറുകത്താണി, ഷെഫിന്‍ ആലപ്പുഴ, മുസ്തഫ കാളോ ത്ത്, ഉമര്‍ ഹാജി, നിയാസ് ചാലിയം എന്നിവര്‍സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.