
റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെ ബലി പെരുന്നാള്‍ ആഘോഷിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുനീബ് പാഴൂര്‍, ഹസ്സന്‍ അര്‍ഷാദ്, അഡ്വ അബ്ദുള്‍ ജലീല്‍, ഇബ്രാഹിം സുബ്ഹാന്‍, ലത്തീഫ് ഓമശേരി, ലത്തീഫ് തെച്ചി എന്നിവര്‍ ഈദ് സന്ദേശം നല്‍കി.

ത്യാഗ സ്മരണകളോടെയാണ് ഏവരും ഈ ദിനം ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ പുത്രന്‍ ഇസ്മയിലിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ബലി പെരുന്നാള്‍.

അതുകൊണ്ടുതന്നെ ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ബലി പെരുന്നാള്‍ എന്ന് പേരു വന്നതെന്നും ഈദ് സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി.

കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷത വഹിച്ചു. റംഷി ഓമശ്ശേരി, ഷാജു മുക്കം, ഫാസില്‍ വെങ്ങാട്ട്, അനില്‍ മാവൂര്‍, ഷഫീക്, സുഹാസ് ചെപ്പാളി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പെരുന്നാള്‍ സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിക്ക് സി ടി സഫറുള്ള, ഷമീം മുക്കം, റഷീദ് ദയ, റഷീദ് പുനൂര്‍ അലി അക്ബര്‍, ഹാരിസ് വാവാട്, അബ്ദുല്‍ നിസാര്‍ നേതൃത്വം നല്‍കി, ഫൈസല്‍ പൂനൂര്‍നന്ദിപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.