Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

നലമ്പൂര്‍ പിടിക്കാന്‍ റിയാദ് ഒഐസിസി; ജൂണ്‍ 11ന് കണ്‍വന്‍ഷന്‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ സജീവം. അവധിയില്‍ നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകളില്‍ പ്രചാരണം ആരംഭിച്ചു. ഈ പ്രമാണിച്ച് നിരവധി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തുന്ന സാഹിര്യത്തില്‍ ഈ മാസം 11ന് വിപുലമായ കണ്‍വെന്‍ഷനും ചേരും.

നിലമ്പൂരില്‍ നടന്ന ഒഐസിസി പ്രവര്‍ത്തകരുടെ യോഗത്തില്‍ റിയാദ് റീജിയണല്‍ പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സൗദി ഒഐസിസിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എ സലിം, സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത്, ജനറല്‍ സെക്രട്ടറി സക്കീര്‍ ധാനത്ത്, ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ,

മുന്‍ പ്രവാസിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്‌റഫ് പൊന്നാനി, എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് അലി ആലുവ, എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍, പാലക്കാട് ജില്ല ഒഐസിസി ജനറല്‍ സെക്രട്ടറി റഫീക്ക് പട്ടാമ്പി, മലപ്പുറം ജില്ല ഒഐസിസി ജനറല്‍ സെക്രട്ടറി ജംഷീര്‍ തൂവൂര്‍, ട്രഷറര്‍ സാദിക്ക് വടപ്പുറം, ഒഐസിസി മലപ്പുറം ജില്ല മുന്‍ പ്രസിഡണ്ട് ജിബിന്‍ അരിക്കോട്, സൈയ്ത് നെയ്തല്ലൂര്‍, അലി ചെറുവത്തൂര്‍ തുടങ്ങി നിരവധി ഒഐസിസി പ്രവര്‍ത്തകര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top