
റിയാദ്: മൈലാഞ്ചി മണവും മലപ്പുറം പെരുമയും ഗൃഹാതുര സ്മരണകളുണര്‍ത്തി മൊഞ്ചത്തിമാരുടെ മൈലാഞ്ചിയിടല്‍ മത്സരം വേറിട്ട അനുഭവമായി. വിവിധ ഡിസൈനുകളും ഭാവനകളും കൈകളില്‍ മൈലാഞ്ചി വര്‍ണം വിതറിയ മത്സരത്തില്‍ അറബിക് മെഹന്തി, ഇന്ത്യന്‍ മെഹന്തി, പാക് മെഹന്തി, ബ്രൈഡല്‍ മെഹന്തി, ജിയോമെട്രിക് പാറ്റേണ്‍ മെഹന്തി തുടങ്ങിയ ഡിസൈനുകളില്‍ വിരിഞ്ഞത് കൗതുക സമ്മാനമാണ് കാണികള്‍ക്കു സമ്മാനിഉത്.

‘പെരുന്നത്തലേന്ന്-2025’ എന്ന പേരില്‍ അരങ്ങേറിയ സാംസ്‌കാരിക പരിപാടിയില്‍ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ആണ് മെലാഞ്ചിയിടല്‍ മത്സരം ഒരുക്കിയത്. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളികളും ഇതര സംസ്ഥാനത്തുളളവരും പങ്കെടുത്തു.

ഷഹല ഉമ്മര്‍കുട്ടി, സഫ്‌വാന നവാസ്, നാസിയ ഇബ്രാഹിം എന്നിവര്‍ ആദ്യ സ്ഥാനങ്ങള്‍ നേടി. ശബാന അന്‍ഷാദ്, മിനുജ, കാര്‍ത്തിക എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. സമ്മാന ദാന ചടങ്ങില്‍ സലാം ടി വി എസ്, ആഷിഖ് കെല്‍ക്കോ, ആഷിഖ് സോനാ ഗോള്‍ഡ്, ഖാലിദ് അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവര്‍ വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു.

മിഅ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍, ജനറല്‍ സെക്രട്ടറി സഫീറലി തലാപ്പില്‍, രക്ഷാധികാരികളായ നാസര്‍ വണ്ടൂര്‍, സിദ്ദിഖ് കല്ലുപറമ്പന്‍, വര്‍ക്കിങ് പ്രസിഡന്റ് അസൈനാര്‍ ഒബയാര്‍, വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജോയിന്റ് സെക്രട്ടറി ഷമീര്‍ കല്ലിങ്ങല്‍, അന്‍വര്‍ സാദത്ത്, ജാനിസ് പാലേമാട്, വിനീഷ് ഒതായി, സുനില്‍ ബാബു എടവണ്ണ, നാസര്‍, മുഹമ്മദ് നവാര്‍, മുഹമ്മദ് സാലിഹ്, വിനോദ് മഞ്ചേരി, ഉസ്മാന്‍ മഞ്ചേരി, മജീദ് കെ പി, ജമീദ് വല്ലാഞ്ചിറ എന്നിവര്‍ സന്നിഹിതരായിരുന്നു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ‘മിഅ’ അംഗങ്ങളുടെ കുട്ടികള്‍ക്കായുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. റിയാദിലെ കലാകാരന്‍മാരുടെ വിവിധ പരിപാടികളും അരങ്ങേറി. വനിതാ വിഭാഗം സെക്രട്ടറി ലീന ജാനിസ്, വൈസ് പ്രസിഡന്റ് സ്വപ്‌ന വിനോദ്, ട്രഷറര്‍ ഷെബി മന്‍സൂര്‍, പ്രോഗ്രാം കണ്‍വീനര്‍ രഷ്മിത ഫൈസല്‍, വൈസ് പ്രസിഡന്റ് സ്വപ്‌ന വിനോദ്, അസ്മ സഫീര്‍, ഡോ. മുഫീദ നിയാസ്, സലീന മുഹമ്മദ്, റഹ്മ സുബൈര്‍, ഹനാന്‍ അന്‍സാര്‍, ജിഷ മജീദ്, ഹസ്‌ന എടവണ്ണ, തൗഫീറ ജമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.