
റിയാദ്: കോമേഴ്‌സ് വിഷയങ്ങളിലെ ഉപരിപഠനവും തൊഴില്‍ സാധ്യതകളും ചര്‍ച്ച ചെയ്തു സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ഘടകം ‘എഡ്യൂ ഫെയര്‍’ സംഘടിപ്പിച്ചു. കോമേഴ്‌സ് വിഷയങ്ങളുടെ ഭാവി സാധ്യതകളും വെല്ലുവിളികളും സമഗ്രമായി ചര്‍ച്ച ചെയ്ത പരിപാടിയില്‍ 300ല്‍ അധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

മലസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെ ആയിരുന്നു പരിപാടി. വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി തിരിച്ചറിയാനും അനുയോജ്യമായ പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാനും സഹായിക്കുന്ന സിജി-ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്‌സ്റ്റ് (ഇഉഅഠ) പരിചയപ്പെടുത്തി. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കുള്ള പഠനമാര്‍ഗ്ഗങ്ങളും കൊമേഴ്‌സ് വിഷയത്തിലെ തൊഴില്‍ സാധ്യതകളും പേള്‍ ത്രീ സിഇഒ ഫഹീം വിശദീകരിച്ചു.

കേന്ദ്ര സര്‍വകലാശാലകളിലെ പ്രധാന പാഠ്യവിഷയങ്ങളും വിദ്യാഭ്യാസ അവസരങ്ങളും മുഹമ്മദ് നബ്ഹാന്‍ അവതരിപ്പിച്ചു. കോമേഴ്‌സ് സര്‍ട്ടിഫിക്കേഷനുകളായ സിഎ, സിഎംഎ, എസിസിഎ, സിഎസ്, സിഎഫ്എ തുടങ്ങിയ കോഴ്‌സുകളുടെ അടിസ്ഥാന ഘടകങ്ങള്‍, പഠനരീതി, തൊഴില്‍ സാധ്യതകള്‍ എന്നിവ ധനകാര്യ സ്ഥാപനമായ കെപിഎംജിയിലെ സീനിയര്‍ ഡയറക്ടറും പാര്‍ട്ണറുമായ അലി സൈനുദ്ദീന്‍ വിശദീകരിച്ചു.

ഭാവിയിലെ വ്യാപാര രൂപാന്തരങ്ങള്‍, ടെക്‌നോളജിയും കോമേഴ്‌സ് സാധ്യതകളും, ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ എന്നിവ ഓറാക്കള്‍ കമ്പനി സോഫ്റ്റ്‌വെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അഹമദ് പരിചയപ്പെടുത്തി. ആഗോള ബാങ്കിംഗ് രംഗത്തെ മാറ്റങ്ങള്‍, ഫിന്‍ടെക്, ആക്ച്വറിയല്‍ സയന്‍സ്, നിയോ ബാങ്കിംഗ് തുടങ്ങി ആധുനിക മേഖലകള്‍ അല്‍ ജസീറ ബാങ്ക് ക്രെഡിറ്റ് ആന്‍ഡ് ഫിനാന്‍സ് വിഭാഗം മേധാവി സാജിദ് അഹമ്മദ് വിശദീകരിച്ചു.

സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലെ (സാബിക്) സ്റ്റാഫ് സയന്റിസ്റ്റായ അബ്ദുള്‍ നിസാര്‍ സൗദി അറേബ്യയിലെ ഉപരിപഠന സാധ്യതകള്‍, സ്വകാര്യസര്‍ക്കാര്‍ സര്‍വ്വകലാശാലകളിലെ പ്രവേശന മാര്‍ഗ്ഗങ്ങള്‍, പ്രവേശന പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ വിശദീകരിച്ചു. കോമേഴ്‌സിന്റെ അടിസ്ഥാനത്തില്‍ പുതുതായി രൂപപ്പെട്ട പാഠ്യവിഷയങ്ങള്‍ മാസ്റ്റര്‍ ജൗഹര്‍ അവതരിപ്പിച്ചു.

പാനല്‍ ഡിസ്‌കഷനില്‍ സിജി റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാനന്തേരി മോഡറേറ്ററായിരുന്നു. വിദഗ്ധര്‍ക്ക് പുറമേ സൗദി ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയത്തിലെ ഷംസീറൂം വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കി. സിജിയുടെപദ്ധതികള്‍, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തന രീതി എന്നിവ സംബന്ധിച്ച സ്റ്റാളുകളും ഇന്‍ഫര്‍മേഷന്‍ ഡെസ്‌കും ഒരുക്കിയിരുന്നു.
സിജി റിയാദ് ചെയര്‍മാന്‍ മുനീബ് ബി എച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് അലി, നവാസ് റഷീദ്, അബ്ദുല്‍ അസീസ് തങ്കയത്തില്‍, അമീര്‍ ഖാന്‍, അബൂബക്കര്‍ മഞ്ചേരി, സക്കീര്‍, സമീര്‍ മാളിയേക്കല്‍, ഷീബ അസീസ്, ഫെബിന നിസാര്‍, സൗദ, ഷെര്‍മി എന്നിവര്‍ നേതൃത്വം നല്കി. ആസിയ നവാസ് അവതാരകയായിരുന്നു. ഖുര്‍ആനിലെ സന്ദേശം മാസ്റ്റര്‍ നഹ്യാന്‍ അബ്ദുള്‍ ലത്തീഫ് അവതരിപ്പിച്ചു. സിജി കരിയര്‍ കോര്‍ഡിനേറ്റര്‍ റിസ്‌വാന്‍ നന്ദിപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.