
നിലമ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രവാസത്തിന്റെ തുടിപ്പ് അടയാളപ്പെടുത്തി ഒഐസിസിയും ഇന്‍കാസും. റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കരയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ റിയാദിലെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണവുമായി രംഗത്തുണ്ട്. അവധിയില്‍ നാട്ടിലുളള പ്രവര്‍ത്തകരെയും മുന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ച് ജൂണ്‍ 11ന് രാവിലെ 10.00ന് നിലമ്പൂര്‍ ചന്തക്കുന്ന് യുഡിഎഫ് ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ പ്രത്യേക കണ്‍വന്‍ഷന്‍ നടത്തുമെന്ന് സലിം കളക്കര അറിയിച്ചു.

നിലമ്പൂരിലെ 7 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. മാത്രമല്ല, ജനങ്ങള്‍ വെറുത്ത ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാണിക്കുമെന്നും സലിം കളക്കര പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സലിം കളക്കര റിയാദിലെ ഒഐസിസി പ്രവര്‍ത്തനങ്ങളും കുടുംബ സുരക്ഷാ പദ്ധതിയും വനിതാ വേദിയുടെ സാമൂഹിക ഇടപെടലുകളും വിശദീകരിച്ചു.

ഷോര്‍ണൂര്‍ ജംഗ്ഷനില്‍ നിന്ന് നിലമ്പൂരിലേയ്ക്ക് രാവിലെ 7.05നും 9.00നും ട്രെയിന്‍ സര്‍വ്വീസ് ഉണ്ട്. റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് യോഗ സ്ഥലത്തേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജു കല്ലുമ്പുറം 9633830986, സലിം കളക്കര 7560999222 എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.