
റിയാദ്: മനസ്സും ശരീരവും കുളിരണിഞ്ഞ് ഈദ് അവധി ദിനത്തില്‍ അബഹയിലേക്ക് വിനോദ യത്രയൊരുക്കി കേളി കലാസാംസ്‌കാരിക വേദി. കേളി ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന യാത്രയില്‍ കേളി പ്രവര്‍ത്തകരും കുടുംബവേദി പ്രവര്‍ത്തകരും കുട്ടികളും ഉള്‍പ്പെടെ നൂറില്‍ അധികം പേര്‍ പങ്കെടുത്തു.

വെള്ളിയ രാവിലെ റിയാദില്‍ നിന്നു യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി. 40 മുതല്‍ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിലെ കാലാവസ്ഥയില്‍ നിന്നു വ്യത്യസ്തമായി അബഹയില്‍ 18 മുതല്‍ 30 ഡിഗ്രിവരെയാണ് ചൂട് അന്തരീക്ഷ താപം. പൂക്കളും ഫല വൃക്ഷങ്ങും മലകളും ചെങ്കുത്തായ പ്രദേശങ്ങളാലും നിറഞ്ഞ പ്രകൃതി രമണീയമായ അബഹയില്‍ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളില്‍ ഏറെയും.

ഫാക്ടറി തൊഴിലാളികളടക്കമുള്ള കേളി പ്രവര്‍ത്തകരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുളള കുടുംബവേദി പ്രവര്‍ത്തകരും സംഘത്തിലുണ്ടായിരുന്നു. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള സാധാരണക്കാരായ കേളി പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവം സമ്മാനിച്ച യാത്രയില്‍ വിജ്ഞാനം പകരുന്ന വിനോദ പരിപാടികളും അരങ്ങേറി. സതീഷ്‌കുമാര്‍ വളവില്‍, ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. പതിനാറ് പേര്‍ ചേര്‍ന്ന് രചിച്ച നാല് വ്യത്യസ്ത കഥകളും അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങള്‍, കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.