Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കേളിയുടെ സഹായം; ഷൂട്ടിംഗ് താരം തായ്‌ലണ്ടിലേക്ക്

റിയാദ്: ഇന്ത്യ-തായ്‌ലന്‍ഡ് രണ്ടാമത് റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ബാലസംഘം മരുതുംകുഴി മേഖല വൈസ് പ്രസിഡന്റ് വൃന്ദ എസ് രാജേഷിന് കേളി കലാസാംസ്‌കാരിക വേദി യാത്രാ ചെലവ് സമ്മാനിച്ചു.

2024ല്‍ നാഷണല്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഈ വര്‍ഷം ജമ്മുകാശ്മിരില്‍ നടന്ന നാഷണല്‍ ഐസ് സ്‌റ്റോക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വൃന്ദ 2025ല്‍ സ്‌റ്റേറ്റ് എയര്‍ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്. ഈ വര്‍ഷം ഗോവയില്‍ നടന്ന നാഷണല്‍ റൈഫില്‍ ആന്‍ഡ് പിസ്റ്റള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി. തായ്‌ലന്‍ഡിലെ ബാങ്കോക്ക് ഒളിമ്പിക് ഗ്രൗണ്ടിലാണ് മത്സരം.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടും യാത്രക്കും മറ്റും ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സിപിഐഎം സംസ്ഥാന കമ്മറ്റി കേളിയെ അറിയിക്കുകയായിരുന്നു. കേളി സ്വരൂപിച്ച തുകയുടെ ചെക്ക് സിപിഐഎം പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ കൈമാറി.

കേളി സൗദി അറേബ്യയിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അശരണര്‍ക്ക് നല്‍കിവരുന്ന ഹൃദയപൂര്‍വ്വം പോലുള്ള പദ്ധതികളെ കുറിച്ചും ജില്ലാ സെക്രട്ടറി എടുത്തു പറഞ്ഞു. ട്രിഡ ചെയര്‍മാന്‍ കെ സി വിക്രമന്‍, സിപിഐഎം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. രാധാകൃഷ്ണന്‍, കെ ആര്‍ മധുസൂദനന്‍, കിരണ്‍ ദേവ് , ബാലസംഘം ഏരിയ കോഡിനേറ്റര്‍ ഗോപി വയനാട്, ജില്ലാ പ്രസിഡന്റ് അമല്‍ ഗിരീഷ്, ബാലസംഘം ഏരിയ സെക്രെട്ടറി മഹിമ, ഏരിയ പ്രസിഡന്റ് വൈഷ്ണവി, മരുതുംകുഴി വില്ലേജ് സെക്രട്ടറി വിഘ്‌നേഷ്, മരുതുംകുഴി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top