Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

സര്‍ഗ വൈഭവം നിറഞ്ഞാടിയ മഴവില്‍ ‘ടാലെന്റ്‌റ് ഷോ’

റിയാദ്: ആടിയും പാടിയും കഥപറഞ്ഞും കുരുന്നുകളുടെ സര്‍ഗ വൈഭവം നിറഞ്ഞാടിയ ‘ടാലെന്റ്‌റ് ഷോ’ ശ്രദ്ധേയമായി. കുട്ടികളുടെ മഴവില്‍ ഗാവല്‍ ക്ലബ്ബ് ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. മാലാസിലെ ചെറീസ് ഹാളില്‍ നടന്ന പരിപാടിയില്‍ മഴവില്ല് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ക്ലബ് എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളായ സക്കീന ഹാമിദ്, എസ്ര സിറാജ്, ഷെയാന്‍ മന്‍സൂര്‍ എന്നിവരുടെ ആശംസകളോടെയാണ് പരിപാടി ആരംഭിച്ചത്.

ഇസ്സ സുഹ്‌റ, ടേബിള്‍ ടോപ്പിക്ക് സെഷന്നും, ഷിമ സാജിദ് വിനോദ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. പിയാനോ, ഡാന്‍സ്, കുങ്ഫു, ഫുട്‌ബോള്‍ ഫ്രീസ്‌റ്റൈല്, പ്രസംഗം, സംഗീതം, തുടങ്ങി വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ക്കാണ് ടാലന്റ് ഷോ വേദിയായത്.

ടോസ്സ്മാസ്റ്റേഴ്‌സ് ഏരിയ മുന്‍ ഡയറക്ടര്‍മാരായ സലീം പള്ളിയില്‍, സാജിദ് പരിയാരത്ത്, ക്ലബ് പിടിഎ ഷാജില്‍ മേലേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗാവല്‍ ക്ലബ് കോര്‍ഡിനേറ്റര്‍ റസൂല്‍ സലാം നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top