Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

‘കേളി’കൊട്ടിനൊരുങ്ങി രജത ജൂബിലി ആഘോഷ പ്രഖ്യാപനം

റിയാദ്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് കേളി കലാ സാംസ്‌കാരിക വേദി. ഫോര്‍ പൊയിന്റ് ഷെറാട്ടന്‍ ഹോട്ടലിലെ അല്‍ ഹദാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢ ചടങ്ങില്‍ കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ആണ് കേളികൊട്ടിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. വൈജ്ഞാനിക, വിനോദ, കലാ, കായിക, സാഹിത്യ വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കു റിയാദിലെ പ്രവാസി സമൂഹം സാക്ഷിയാകും. നവംബര്‍ 7ന് ഡോ. ജിഎസ് പ്രദീപ് നയിക്കുന്ന അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍ പരിപാടിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 2026 ഡിസംബര്‍ വരെ 25 പരിപാടികളാണ് അരങ്ങേറുക.

കേളിയുടെ ചരിത്രം അടയാളപ്പെടുത്തിയ ഡോകുമെന്ററിയുടെ പ്രദര്‍ശനത്തോടെയാണ് രജത ജൂബിലി ആഘോഷ പ്രഖ്യാപനം ആരംഭിച്ചത്. 15 ഏരിയകളിലായി 73 യൂനിറ്റുകളുളള പ്രവാസി കൂട്ടായ്മയാണ് കേളി. പരിപാടിയില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറര്‍ ജോസഫ് ഷാജി നന്ദിയും പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top