സംഗീത വിരുന്നൊരുക്കാന്‍ എംജിയും സംഘവും നാളെ റിയാദില്‍

റിയാദ്: സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു. ഈദ് വിത് എംജി എന്ന പേരില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കുന്നത്.

ഏപ്രില്‍ 28ന് വൈകീട്ട് 6ന് അല്‍ഹൈര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.

എംജി ശ്രീകുമാറിന്റെ പ്രഥമ റിയാദ് സന്ദര്‍ശനത്തില്‍ പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹ്മാന്‍ എന്നിവരും സംഗീതപ്പെരുമഴയൊരുക്കാന്‍ എത്തുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേവിക നിര്‍ത്തവിദ്യാലയത്തിലെ കലാകാരന്‍മാരും റിയാദിലെ ഗായകരും അണിനിരക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന്‍ റാഫി കൊയിലാണ്ടി, ഉപദേശക സമിതി അംഗം പുഷ്പരാജ്, പ്രസിഡന്റ് നൗഫല്‍ സിറ്റിഫ്‌ളവര്‍, സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, ട്രഷറര്‍ ഷഹീന്‍ തൊണ്ടിയില്‍, പ്രോഗ്രാം ചെയര്മാന്‍ റാഷിദ് ദയ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നൗഷാദ് കണ്ണങ്കടവ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply