റിയാദ്: ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വ്യാജ എസ്എംഎസ് സന്ദേശം അയച്ച് പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. അഞ്ച് പാക് പൗരന്‍മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കിര്‍ദിസ് അറിയിച്ചു.
അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വന്‍കിട വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വിലപിടിപ്പുളള സമ്മാനത്തിന് അര്‍ഹരായി എന്ന സന്ദേശം അയച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു.
അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം ഒടിപി നമ്പര്‍ അയച്ചുതരണമെന്നും സംഘം ഉപഭോക്താക്കളോട് ആവശ്യപ്പെടും. ഇതുവഴി അക്കൗണ്ടിലെ പണം മാറ്റു അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു സംഘത്തിന്റെ രീതി. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈബര്‍ സുരക്ഷാ വിദഗ്ദരും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
മൂന്നു ലക്ഷം റിയാലും 13 മൊബൈര്‍ ഫോണുകളും സംഘത്തില്‍ നിന്നു പിടികൂടി. നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് കേസ് പബ്‌ളിക് പ്രോസികൂ്യഷന് കൈമാറിയതായും പൊലീസ് വക്താവ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.