റിയാദ്: ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് രണ്ടു മാസത്തിനകം പുതുക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. നിശ്ചിത സമയ പരിധിക്കകം ലൈസന്‍സ് പുതുക്കാത്തവര്‍ വര്‍ഷം 100 റിയാല്‍ അടക്കണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ പുതുക്കുന്നതിന് രണ്ടുമാസം സാവകാശം ലഭിക്കും. അതിന് ശേഷം പുതുക്കുന്നവര്‍ പിഴ അടക്കണം. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുളള പിഴ തവണകളായി അടയ്ക്കാന്‍ അനുമതിയില്ല. എന്നാല്‍ വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്കു ചുമത്തിയ പിഴ ഓരോന്നായി അടക്കാന്‍ കഴിയുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
പലപ്പോഴായി ലഭിക്കുന്ന ട്രാഫിക് പിഴ ഇരുപതിനായിരം റിയാലായി ഉയര്‍ന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് എസ് എം എസ് സന്ദേശം അയക്കും. പിഴ സംഖ്യ ഉയര്‍ന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കില്ല. ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ് അനുസരിച്ച് ആറു മാസം സാവകാശവും ലഭിക്കും
അതേസമയം, പിഴ അടക്കാത്തവരുടെ കേസുകള്‍ പ്രത്യേക കോടതി പരിഗണിക്കും. സാവകാശം ലഭിച്ചതിനു ശേഷവും പിഴ അടക്കാത്തവരുടെ കേസുകളാണ് കോടതി പരിഗണിക്കുന്നതെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.