റിയാദ്: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് അധികൃതര്‍. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ആദ്യം അവസരം നല്‍കുന്നത്. കൊവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പുണ്യ ഭൂമിയിലേക്ക് പ്രവേശനം അനുവദിക്കുക. ഇതുസംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയാണ്. രാജ്യത്തെ കൊവിഡ് ജാഗ്രത സമിതി തീരുമാനിച്ചതിന് ശേഷമായിരിക്കധം ഉംറ തീര്‍ത്ഥാടകര്‍ക്ക് മസ്ജിദുല്‍ ഹറാം തുറന്നു കൊടുക്കുക. ഉംറ വിസയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു രാജ്യത്തേക്ക് പ്രവേശിക്കാനോ വിസ സ്റ്റാമ്പ് ചെയ്യാനോ അനുമതി നല്‍കിയിട്ടില്ലെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലെ 13 പ്രവിശ്യകളില്‍ നിന്നു ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയിരുന്നത്. ഉംറ നിര്‍ത്തിവെച്ചതോടെ ഉംറ സേവനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. ഇവര്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.