Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

കൃപ ചികിത്സാ സഹായം വിതരണം ചെയ്തു

റിയാദ്: കായംകുളം നിവാസികളുടെ കൂട്ടായ്മ റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ചികിത്സാ സഹായം വിതരണം ചെയ്തു. കായംകുളം എം എല്‍ എ അഡ്വ. യു. പ്രതിഭയുടെ സാന്നിധ്യത്തില്‍ ആറ് കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്. ചടങ്ങില്‍ കൃപ വൈസ് പ്രസിഡന്റ് ബി. ഷൈജു കണ്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ അബ്ദുല്‍ ജലീല്‍, കെ.പി.സി.സി അംഗം അഡ്വ. ഇ സമീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ജെ ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കൃപ പ്രസിഡന്റ് പി കെ ഷാജി, ജനറല്‍ സെക്രട്ടറി സൈഫ് കൂട്ടുങ്കല്‍, ചെയര്‍മാന്‍ സുരേഷ്ബാബു ഈരിക്കല്‍, ട്രഷറര്‍ ജിയാസ്, സത്താര്‍ കായംകുളം, സജി കായംകുളം, മുജീബ് ജനതാ, ഷിബു ഉസ്മാന്‍, ഇസാഖ് ലൗഷോര്‍, നിസാര്‍ നമ്പലശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ സമാഹരിച്ച തുകയാണ് വിതരണം ചെയ്തത്.

സിറ്റി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എം നൗഫല്‍, യൂസുഫ് കായംകുളം, അനീസ് പി.സൈഫ്, എം ജെ നിസാര്‍, സലിം മാളിയക്കല്‍, സൈഫ്, ബിജു കണ്ടപ്പുറം, നുജും, ഹുസൈന്‍, അജി പെരിങ്ങാല, നവാസ് താസ, അന്‍സാരി താസാ, സനല്‍, ഒ. നവാസ്, എ ബി സത്താര്‍, കലാം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top