റിയാദ്: ഒലയ സ്‌പെഷ്യലൈസഡ് മെഡിക്കല്‍ സെന്ററിലെ മലയാളി ജീവനക്കാരുടെ സംഘടന സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ (എസ്എംസികെ) പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു. മലാസ് പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാിെ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കോട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡൊമനിക് സാവിയോ (റിയാദ് ടാക്കീസ്), അലി ആലുവ, സുരേഷ് ബീമാനാട്, ബാബു പട്ടാമ്പി, ജയ്‌സണ്‍ തോമസ്, അജീഷ് രവി, അഹമ്മദ് കുട്ടി, മുരുകന്‍ പിള്ള, എല്‍ബിന്‍ കുര്യക്കോസ്, സുരേന്ദ്രന്‍ ചേലക്കര, ജാസ്മിന്‍ പ്രദീപ്, രജിത, മൊയ്തു മണ്ണാര്‍ക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആന്‍സണ്‍ ജെയിംസും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ബേബി തോമസും അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 1.33 ലക്ഷം രൂപയുടെ ധന സഹായം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു..
ആഘോഷങ്ങളുടെ ഗായകരായ കുഞ്ഞിമുഹമ്മദ്, ദേവിക, ശ്രീജ ദുബായ് എന്നിവരുടെ ഗാന സന്ധ്യ, കലാഭവന്‍ നസീബും സംഘവും അവതരിപ്പിച്ച മിക്‌സ് പരേഡ് എന്നിവയും അരങ്ങേറി. അനസ്, ബിനോയ്, സുമേഷ്, നിഷാന്ത്, ബാബു ജോസഫ്, റഫീഖ് കൊച്ചി, സിറാജ്, മാത്തുകുട്ടി, ലിബിയ ജെയ്‌സണ്‍, പത്മകുമാര്‍, അനു, ഷൈനി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.