‘നന്മ’ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌ക്കാരം സിദ്ദീഖ് തുവ്വൂരിന്

റിയാദ്: പ്രവാസി കൂട്ടായ്മ ‘നന്മ’ കരുനാഗപ്പള്ളി ഹ്യുമാനിറ്റി ഐക്കണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യവും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വളന്റിയറുമായ സിദ്ദീഖ് തുവ്വൂരിനെയാണ് നന്മ ഹ്യുമാനിറ്റി ഐക്കണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഗള്‍ഫ് മേഖലയില്‍ ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുളള പുരസ്‌കാരം കഴിഞ്ഞ വര്‍ഷം യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരിക്കു സമ്മാനിച്ചിരുന്നു.

പ്രവാസ ലോകത്ത് സഹജീവി സ്‌നേഹത്തിന്റെ മായാമുദ്രകള്‍ പതിപ്പിച്ച മനുഷ്യ സ്‌നേഹിയാണു സിദ്ദീഖ് തുവ്വൂര്‍. കെ.എം.സി.സി. വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍, തുവ്വൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

നന്മ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 12ന് നടക്കുന്ന ‘നന്മോത്സവം-2024’ വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും. അല്‍ജാബിര്‍ റോഡിലെ സമര്‍ ആഡിറ്റോറിയത്തിലാണ് ആഘോഷപരിപാടിള്‍. മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍ മുഖ്യ അതിഥിയായിരിക്കും.

സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടല്‍…  വായിക്കുക!

ഖബറിടത്തില്‍ ഖല്‍ബിന്റെ കരുത്ത്; സിദ്ദീഖ് തുവ്വൂര്‍ ക്വാറന്റൈനിലാണ് https://sauditimesonline.com/siddiq-thuvoor/

ഖത്തറില്‍ നിന്ന് മനുഷ്യക്കടത്ത്; ഇന്ത്യന്‍ അധ്യാപകന്‍ സൗദി മരുഭൂമിയില്‍ ഇടയന്‍ https://sauditimesonline.com/indian-teacher-in-saudi-desert-as-victim-of-human-traffic-qatar-to-saudi/

ആടുജീവിതത്തിന് മോചനം; ഗുജറാത്ത് സ്വദേശി നാടണഞ്ഞു https://sauditimesonline.com/stranded-gujarat-native-release-from-saudi-desert/

 

Leave a Reply