നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: അന്താരാഷ്ട്ര വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി. യുഎഇയിലെ വിവിധ എമിരേറ്റുകളിലെ ഹോട്ടലുകളില്‍ മൂവായിരത്തിലധികം മലയാളികള്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരിലേറെയും 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ഈ ആഴ്ച സൗദിയില്‍ എത്താന്‍ കാത്തിരുന്നവരാണ്. തൊഴില്‍ വിസയിലുളളവരും ഫാമിലി വിസയിലുളളവരും ഇതില്‍ ഉള്‍പ്പെടും. സൗദിയിലുളള രക്ഷിതാക്കളുടെ അടുത്തെത്താന്‍ യുഎഇ വഴി യാത്ര പുറപ്പെട്ട വിദ്യാര്‍ത്ഥികളും കുടുങ്ങിയിട്ടുണ്ട്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസസ്ഥനുമായ ഇബ്രാഹിം സുബ്ഹാന്റെ മകന്‍ അവൈസ് ഇബ്രാഹിം ദുബായില്‍ ക്വാറന്റൈന്‍ കഴിഞ്ഞ നാളെ റിയാദിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു.
സൗദിയില്‍ നിന്നു ബിസിനസ് ആവശ്യങ്ങള്‍ക്കു ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയവര്‍ക്കും അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയത് തിരിച്ചടിയായി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ദുബായിലെത്തിയ അല്‍ മിന്‍സദ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍ ഇന്നു റിയാദില്‍ മടങ്ങിയെത്തേണ്ടതാണ്. വിമാനം റദ്ദാക്കിയതോടെ യാത്ര അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.