
റിയാദ്: സി ബി എസ് ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹുദ അബ്ദുല്‍ നാസറിനെ ആദരിച്ചു. റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്റെ (കെ ഡി എം എഫ്) കീഴിലുളള ടീം ഫോര്‍ എഡ്യൂകേഷണല്‍ എംപവര്‍മെന്റ് ആന്റ് മെന്ററിംഗ് ആണ് ഉപഹാരം നല്‍കി ആദരിച്ചത്. പൊതുപ്രവര്‍ത്തകനയ അബ്ദുല്‍ നാസര്‍ മാങ്കാവിന്റെ മകളാണ് ഹുദ അബ്ദുല്‍ നാസര്‍.

ഫ്‌ളീരിയ ഗ്രുപ്പ് പ്രതിനിധി നിബിന്‍ ലാല്‍ ഉപഹാരം സമ്മാനിച്ചു. അഷ്‌റഫ് വേങ്ങാട്ട്, സിദ്ദിഖ് തുവ്വൂര്‍, അബ്ദുല്‍ റഹിമാന്‍ ഫറോക്ക്, സമീര്‍ പുത്തൂര്‍, ബഷീര്‍ താമരശ്ശേരി, ജുനൈദ് മാവൂര്‍, സൈനുല്‍ ആബിദ്, അബ്ദുല്‍ കരീം പയോണ, ഫള്‌ലുറഹ്മാന്‍ പതിമംഗലം, അബ്ദുല്‍ ഗഫൂര്‍ എസ്‌റ്റേമുക്ക്, ഇസ്ഹാഖ് ദാരിമി, അബ്ദുല്‍ ഗഫൂര്‍ ഇ ടി, ഷറഫുദ്ദീന്‍ ഹസനി എം എം പറമ്പ്, ഷമീജ് പതിമംഗലം സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
